കോട്ടയം: നാഷണൽ പീപ്പീൾസ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയം മദർ തെരേസ റോഡിലുള്ള ലോ പോയിന്റ് കോംപ്ലക്‌സിൽ പ്രവർത്തനം ആരംഭിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ് ജെയിംസ് സാംഗ്മാ ഉദ്ഘാടനം ചെയ്തു. കെ.ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. നിക്കി നോംഗ്ലോ, ജോഷ് ജോസഫ്, ജേക്കബ് തോമസ്, ഷൈജു എബ്രഹാം, ശ്രീനിവാസൻ, ബിന്ദുപിള്ള, റാണി ജേക്കബ്, അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഒളിമ്പ്യൻ അനിൽകുമാർ, ടി.എൻ രാജൻ (സംസ്ഥാന സെക്രട്ടറിമാർ), അഡ്വ.പനവിള ജയകുമാർ (സംസ്ഥാന വൈസ് പ്രസിഡന്റ് ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഷാജി കെ.ഡേവിഡിനെ ചടങ്ങിൽ ആദരിച്ചു. അഡ്വ.സന്തോഷ് കണ്ടംചിറ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |