കോട്ടയം: ജില്ലാ ജല ശുചിത്വമിഷൻ യോഗം കളക്ടർ ജോൺ വി. സാമുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു ജലജീവൻ മിഷൻ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിനായി ഇനിയും സ്ഥലം ഏറ്റെടുക്കേണ്ട പഞ്ചായത്തുകളിലെ നടപടികൾ യോഗം വിലയിരുത്തി. മേലുകാവ്, തലനാട്, മൂന്നിലവ്, തൃക്കൊടിത്താനം, രാമപുരം, പൂഞ്ഞാർ തെക്കേക്കര, ചിറക്കടവ്, കാഞ്ഞിരപ്പളളി പഞ്ചായത്തുകളിലാണ് ജലസംഭരണി നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിലെ നിയമതടസങ്ങളും വ്യക്തികളുമായുള്ള ചർച്ചയിലെ പുരോഗതിയും യോഗം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |