കോട്ടയം: എന്റെ കേരളം ലഹരി മുക്ത കേരളം ആശയവുമായി ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ ജാഥയ്ക്ക് നാട്ടകം ചെട്ടിക്കുന്ന് ജംഗ്ഷനിൽ സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സമ്മേളനം സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.കെ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ റ്റി.റ്റി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബി.കെ സരോജം, ബി.കെ സുജാത പാലാ, ബി.കെ രഞ്ജിത്, ബി.കെ സഞ്ജീവ് തിരുവല്ല, റ്റി.സി സതീശൻ, എസ്. രാജീവ്, പി.വി ബിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |