
കല്ലറ: പഞ്ചായത്തിലെ നവീകരിച്ച ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് കോട്ടായിൽ, വാർഡ് മെമ്പർമാർ, ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ഡോ. രാമകൃഷ്ണ തൊറായി, മുൻ ഡോക്ടർമാരായ ഡോ. ലക്ഷ്മി, ഡോ. ശ്രീദേവി, ഡോ. ടിന്റു, സി.ഡി.എസ് ചേയർപേഴ്‌സൺ നിഷ ദിലീപ്. തുടങ്ങിയവർ പങ്കെടുത്തു. 8 ലക്ഷം രൂപ മുടക്കിയാണ് പെരുന്തുരുത്തിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ആശുപത്രി നവീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |