കോട്ടയം : ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ എരുമേലി ചേനപ്പാടി സ്വദേശിയുടെ 18 ലക്ഷം രൂപ തട്ടിയെടുക്കാൻ അക്കൗണ്ട് നൽകിയ കാസർകോട് സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. മിയാപ്പറമ്പ് ബജ്ജംഗലയിൽ റസിയ (40), സഹോദരൻ അബ്ദുൾ റഷീദ് (38) എന്നിവരാണ് പിടിയിലായത്. ഒന്നും രണ്ടും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2024 സെപ്തംബറിലാണ് പരാതിക്കാരനുമായി സംഘം ബന്ധം സ്ഥാപിച്ചത്. വിവിധ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് പല തവണകളായി 18,24,000 രൂപ വാങ്ങിച്ചെടുത്തു. അക്കൗണ്ട് നൽകിയതിന് പ്രതിഫലമായി പിന്നീട് ഇരുവരുടേയും അക്കൗണ്ടിലേക്ക് 5,20,000 രൂപ വീതം അയച്ചുകൊടുത്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എസ്.ഐ. രാജേഷ്, എ.എസ്.ഐമാരായ വനീത്, റോഷ്ന, ഓഫീസർമാരായ ശ്രീരാജ്, ബോബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |