കോട്ടയം : എ.ഐ സാങ്കേതിക വിദ്യ പുതിയൊരു ലോകക്രമത്തെ സൃഷ്ടിക്കുമെന്ന് ചെന്നൈ ഇൻകം ടാക്‌സ് ചീഫ് കമ്മിഷണർ ഡോ. സിബിച്ചൻ കെ. മാത്യു. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസിൽ (ടൈസ്) ഈ വർഷത്തെ ഗ്രീൻ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. നിർമ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ഉപകരണങ്ങൾക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നു എന്നത് ലോക സംസ്‌കാരത്തെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. മാനവ സംസ്‌കാരത്തിൽ പുതിയ സംസ്‌കാരം തന്നെയാണ് റോബോട്ടുകൾ സൃഷ്ടിക്കുന്നതെന്നും അദേഹം പറഞ്ഞു. ഡോ.പുന്നൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |