കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മോൻസ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. സാംസ്‌കാരിക നിലയത്തോടു ചേർന്ന് കുട്ടികൾക്ക് കളിക്കാനായി പാർക്കും കളിസ്ഥലവും സജ്ജമാക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം ജോസ് കൊടിയംപുരയിടം പറഞ്ഞു. കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വ്യക്തിപരമായ ആഘോഷങ്ങൾക്കും പ്രയോജനപ്പെടുത്താം. ഇതിനായി ഒരു നിശ്ചിത തുക പഞ്ചായത്തിൽ അടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |