കോട്ടയം:കൺസ്യൂമർഫെഡിന്റെ മദ്യ വില്പന ശാലയിൽ വന്നയാളെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നയാൾ അറസ്റ്റിൽ. പാലാ ളാലം പരുമല വീട്ടിൽ ജോജോ (29)ആണ് പാലാ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച്ച പാലാ കട്ടക്കയം ഭാഗത്തുള്ള കൺസ്യൂമർഫെഡിന്റെ മദ്യവിൽപന ശാലയിലാണ് സംഭവം. മദ്യം വാങ്ങാനെത്തിയ ഇടുക്കി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപിച്ച ശേഷം പോക്കറ്റിൽ ഉണ്ടായിരുന്ന 3000 രൂപ അടങ്ങിയ പഴ്‌സും 13,000 രൂപ വില വരുന്ന ഫോണും തട്ടിപ്പറിച്ചെടുക്കുകയായിരുന്നു.
പരാതിയെ തുടർന്ന് ജോജോയെ പാലാ പൊലീസ് പിടികൂടി. സബ് ഇൻസ്‌പെക്ടർ കെ.ദിലീപ് കുമാർ, കെ.സി സന്തോഷ്, ബിജു ചെറിയാൻ, ഹരിഹരൻ, ജോസ് ചന്ദർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണ് ജോജോ. ഇയാൾക്കെതിരെ കാപ്പ നിയമ പ്രകാരവും കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |