ഈരാറ്റുപേട്ട: നഗര മധ്യത്തിൽ കടല കച്ചവടക്കാരന്റെ ഉന്തു വണ്ടി തീപിടിച്ച് കത്തി നശിച്ച കടുവാമുഴി സ്വദേശി റഹീമിന്റെ ഉടമസ്ഥതയിലുള്ള കടല വണ്ടിയാണ് ഇന്നലെ നാലുമണിയോടെ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ തീ പിടിച്ച് കത്തിനശിച്ചത്. ഓടിയെത്തിയ വ്യാപാരികൾ വെള്ളമൊഴിച്ച് തീകെടുത്തി. സ്‌കൂൾ വിട്ട സമയമായതിനാൽ വിദ്യാർഥികളഉൾപ്പെട്ടെ നിരവധിപ്പേർ സെൻട്രൽ ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നു. കടല വറുക്കുവാനുപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവിലെ ചോർച്ചയാണ് തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു.
തീ അണയ്ക്കാൻ ശ്രമിക്കവേ റഹീമിന്റെ കൈയ്ക്ക് പൊള്ളലേറ്റു.റഹീമിന്റെ ഏക വരുമാന മാർഗമായിരുന്നു ഇത്.
ഫോട്ടോ:
ഈരാറ്റുപേട്ട നഗര മധ്യത്തിൽ റഹീമിന്റെ ഉടമസ്ഥതയിലുള്ള കടല വണ്ടി തീ പിടിച്ച നിലയിൽ
പ്രത്യാശയുടെ പുതലോകം തേടി പ്രദീപ്കുമാർ ജന്മനാട്ടിലേക്ക് പാലാ: താളം തെറ്റിയ മനസിനെ പാലാ മരിയ സദനത്തിലെ ചികിത്സയിലൂടെയും ജീവിതചര്യയിലൂടെയും തിരികെപ്പിടിച്ച ഹരിയാന സ്വദേശി പ്രദീപ് കുമാർ പുതിയൊരു മനുഷ്യനായി ഇന്നലെ ജന്മനാട്ടിലേക്ക് യാത്രയായി.ഏതാനും മാസങ്ങൾക്ക് മുൻപ് എങ്ങനെയൊ പ്രദീപ് ട്രെയിനിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. അവിടെനിന്ന് പല വഴികളിലൂടെ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ഈരാറ്റുപേട്ട ഭാഗത്തെത്തി. മാനസിക വെല്ലുവിളി നേരിടുന്ന പ്രദീപിനെ ഈരാറ്റുപേട്ട പൊലീസ് 2024 ഒക്ടോബർ 30 ന് പാലാ മരിയാ സദനത്തിൽ എത്തിച്ചു. കീറി മുഷിഞ്ഞ വസ്ത്രങ്ങളും തുറിച്ച് നോട്ടവും പരസ്പര വിരുദ്ധമായ സംസാരങ്ങളും, അംഗവിക്ഷേപങ്ങളുമായി ആകെ നിലതെറ്രിയ അവസ്ഥയിലായിരുന്നു പ്രദീപ്കുമാർ. എന്നാൽ മരിയ സദനത്തിലെ ജീവിതം പ്രദീപിനെ തന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഇവിടത്തെ ചിട്ടയായ ചികിത്സാവിധികളോട് ആദ്യകാലങ്ങളിൽ പ്രദീപ് പുറംതിരിഞ്ഞ് നിന്നിരുന്നുവെങ്കിലും പതിയെ അയാൾ ജീവിതത്തിന്റെ താളം വീണ്ടെടുക്കുവാൻ തുടങ്ങി. അങ്ങനെ നഷ്ടമായ മനോനില വീണ്ടെടുക്കുവാനും പ്രദീപിന് സാധിച്ചു. മരിയ സദനത്തിൽ കഴിഞ്ഞ എട്ടുമാസക്കാലം സേവന സന്നദ്ധതയുടെ ഒരു മുഖമായി പ്രദീപ്. അസുഖം മാറിയതോടെ തന്റെ നാടിനെ കുറിച്ചുള്ള ചിന്തകളും ബന്ധുക്കളെ കുറിച്ചുള്ള ഓർമകളും നാട്ടിലേക്ക് തിരിച്ചു പോകുവാനുള്ള അതിയായ ആഗ്രഹവും പ്രദീപിനുണ്ടായി. മരിയ സദനത്തിന്റെ ഡയറക്ടർ സന്തോഷ് ജോസഫും സഹപ്രവർത്തകരും പാലാ പോലീസ് സ്റ്റേഷനിലെ പി.ആർ.ഒ നിസയും മറ്റു ഉദ്യോഗസ്ഥരും പ്രദീപിന്റെ പ്രതീക്ഷകൾക്ക് നിറം പകരാൻ കൂട്ടായി വന്നു. കേരള സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യാശ പദ്ധതിയുടെ ഭാഗമായി സ്വഭവനം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി സിസ്റ്റർ എലിസബത്തിന്റെ നേതൃത്വത്തിൽ ജന്മനാടായ ഹരിയാനയിലേക്ക് പ്രദീപിനെ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു.ഇന്നലെ പ്രദീപ് നാട്ടിലേക്ക് യാത്രതിരിച്ചു. മരിയാ സദനം സന്തോഷും മറ്റ് അന്തേവാസികളും ചേർന്ന് നിറകണ്ണുകളോടെ പ്രദീപിനെ യാത്രയാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |