പാലാ : സംസ്ഥാന സർക്കാർ ഏഴ് കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കും. വൈകിട്ട് 4 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്ജ്, നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി തുടങ്ങിയവർ പ്രസംഗിക്കും. സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നവീകരണ ജോലികൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |