കോട്ടയം: വനമഹോത്സവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മൂന്നിന് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. കോട്ടയം സി.എം.എസ് കോളേജിൽ ഉച്ചകഴിഞ്ഞ് 2.30 ന് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
വനംവകുപ്പ് നടപ്പാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, ഇക്കോ ടൂറിസം വെബ് സൈറ്റ് ഉദ്ഘാടനം, മറയൂർ ചന്ദന സംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച ഡോക്യുമെന്ററി പ്രകാശനം എന്നിവയും നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |