വൈക്കം: കൊതവറ പുത്തൻതറ ശ്രീമുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി പാണാവളളി അരവിന്ദൻ മുഖ്യകാർമ്മികനും ക്ഷേത്രം മേൽശാന്തി ഷിബിൻ ശാന്തി സഹകാർമ്മികനായിരുന്നു.പുലർച്ചെ നിർമ്മാല്യ ദർശനം തുടർന്ന് അഭിഷേകം മലർ നിവേദ്യം, ഉഷപൂജ, ഗണപതിഹോമം, ബ്രഹ്മകലശപൂജ, കലശാഭിഷേകം, ഉച്ചപൂജ എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ക്ഷേത്രം പ്രസിഡന്റ് ദിനമണി രേവതി, രക്ഷാധികാരി നന്ദഗോപൻ കുളച്ചിറ, സെക്രട്ടറി വി. വിജേഷ്, ഭാരവാഹികളായ വ്രണആധരൻ, രാജേഷ്, സാബു, മിനി നടങ്ങാത്തറ, സരള പാലത്തുങ്കൽ എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |