
കോട്ടയം : മികച്ച ജൈവ വൈവിദ്ധ്യ സംരക്ഷണ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് എം.ജി സർവകലാശാലയ്ക്ക്. വൈവിദ്ധ്യമാർന്ന സസ്യജാലങ്ങൾ തണൽവിരിക്കുന്ന ക്യാമ്പസ് പൂർണമായും പരിസ്ഥിതി സൗഹൃദമായാണ് പ്രവർത്തിക്കുന്നത്. ജൈവ മാലിന്യങ്ങളും വൃക്ഷങ്ങളുടെ കരിയിലകളും വരെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന നിർമലം എം.ജിയു ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയും കാർബൺ മലിനീകരണം കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന ബയോഗ്യാസ് പ്ലാന്റുകളും സൗരോർജ യൂണിറ്റുകളും ക്യാമ്പസിനെ വേറിട്ടു നിറുത്തുന്നു. 12 ഏക്കർ സ്ഥലം സംരക്ഷിത മേഖലയായി നിലനിറുത്തിയിട്ടുണ്ട്. ക്യാമ്പസിലെ മരങ്ങളെ അടുത്തറിയുന്നതിനുപകരിക്കുന്ന ക്യു.ആർ കോഡ് സംവിധാനവും ഇവിടെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |