
കോട്ടയം : കേരളത്തിന്റെ ആരോഗ്യ രംഗത്തെ ദുരവസ്ഥ ഉൾപ്പെടെ സമഗ്ര മേഖലയിലുമുള്ള വൻതകർച്ച സൃഷ്ടിച്ച ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഭരണ മുന്നണിയുടെ മൗനാനുവാദത്തോടെയുള്ള എസ്.എഫ്.ഐ സമരമെന്ന് ബി.ജെ.പി നേതാവ് എൻ. ഹരി ആരോപിച്ചു. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല.
കേരളത്തിലെ ആരോഗ്യ മേഖലയാകെ വെന്റിലേറ്ററിലാണ്. ജനശ്രദ്ധ മാറ്റുന്നതിനായാണ് ഗവർണറെ പോലും ലക്ഷ്യമിട്ട് സമരങ്ങൾ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾ നിയമം കൈയിലെടുക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള പൊലീസ് കൈയ്യുംകെട്ടി നോക്കി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |