മുക്കൂട്ടതറ : എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയനിലെ 1538ാം നമ്പർ ശാഖയുടെയും കുടുംബ യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ രവിവാര പാഠശാലയ്ക്ക് തുടക്കം കുറിച്ചു. യൂണിയൻ കൺവീനർ പി.എസ് ബ്രഷ്‌നേവ് പാഠശാല ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗം സാബു നിരവേൽ ആശംസ പറഞ്ഞു. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹൈസ്‌കൂൾ അദ്ധ്യാപിക ടി.ആർ അനിത ക്ലാസിന് നേതൃത്വം നല്കി. ശാഖാ സെക്രട്ടറി ഷെനോ ഇരുപൂളംകാട്ടിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ടി.വി പ്രസാദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |