വൈക്കം: ചെമ്മനത്തുകര ഗവ. യു.പി സ്‌കൂളും അദ്ധ്യാപക രക്ഷകർത്ത സമിതിയും ചേർന്ന് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ സദസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. ടി.വി. പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ.ടി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എ.എസ്. ദീപേഷ് ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, മെമ്പർ എം.കെ. റാണിമോൾ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ സുജിത്, വാർഡ് മെമ്പർ സിനി ഷാജി, ദീപ ബിജു, പി.ടി.എ. പ്രസിഡന്റ് ടി.എം. മജീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |