ചങ്ങനാശേരി : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ചങ്ങനാശേരി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ചങ്ങനാശേരി നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ ഫ്ലാഗ് ഒഫ് ചെയ്തു. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ കെ.എ സുനിത അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രാജേഷ് യുവജനങ്ങളിലെ ലഹരി ദുരുപയോഗം എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. കൗൺസിലർ ബീനാ ജോബി, ആൻസി മേരി ജോൺ, സിസ്റ്റർ ധന്യ തെരേസ്, വി.അമ്പിളി, സി.നന്ദകുമാർ, പി.ആർ സുധീർ, ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |