കോട്ടയം: ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) കോട്ടയം ഡി.ഡി.ഇ ഓഫീസ് ധർണ നടത്തി. സംസ്ഥാന ട്രഷറർ സ്‌നേഹശ്രീ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബിനീത് കെ.എസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കോട്ടയം മണ്ഡലം സെക്രട്ടറി അഡ്വ.സന്തോഷ് കേശവനാഥ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശ്, പി.ആർ. പ്രതാപൻ, സായ്‌രാജ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വി.എസ്.ജോഷി സ്വാഗതവും, ജില്ലാ ട്രഷറർ സതീശൻ ടി.എ നന്ദിയും പറഞ്ഞു. മായാകുമാരി, പ്രീതി,മാലിനി,സോബി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |