കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സൗന്ദര്യവർദ്ധക ചികിത്സയ്ക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു. മൈക്രോഡെർമ അബ്രേഷൻ, കെമിക്കൽ പീൽ, ലേസർ ട്രീറ്റ്‌മെന്റ് പി.ആർ.പി തുടങ്ങിയ ചികിത്സകൾ ഡെർമറ്റോളജി വിഭാഗം ഡോക്ടർമാരായ ഡോ. ബ്രീസ് തോമസ്, ഡോ.ജി.സജിനി എന്നിവരുടെ നേതൃത്വത്തിൽ നടത്തും. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. സുഷമ, , ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. ശാന്തി, ആർ.എം.ഒ. ഡോ. വി.എസ്. ശശിലേഖ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |