ചങ്ങനാശേരി : രാസവള വില വർദ്ധന അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ ലാലി ആവശ്യപ്പെട്ടു. രാമങ്കരി പോസ്റ്റ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്‌നി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സോണിച്ചൻ പുളിങ്കുന്ന് വിഷയാവതരണം നടത്തി. ജോസ് കാവനാട്, ലാലിച്ചൻ പള്ളിവാതുക്കൽ, പി.വേലായുധൻ നായർ, കെ.ബി മോഹനൻ, റോയി ഊരാംവേലിൽ, എബി കോട്ടയം, കാർത്തികേയൻ കൈനകരി, റാഫി ജോസ് മോഴൂർ, ജോജി വെമ്പടന്തറ, സി.ടി തോമസ്, പി.കെ ശശി, സുഭാഷ്‌കുമാർ മാലിയിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |