വൈക്കം: കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ കൗൺസിൽ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനവും കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി ബി.രാമചന്ദ്രൻ നായർ, ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണൻ, ട്രഷറർ എം.ആർ. രവീന്ദ്രൻ, വി.എൻ.അനിൽകുമാർ, ആർ. സുശീൽ കുമാർ, ടി.എസ്. മുരളീധരൻ നായർ, വിമല വിനോദ്, ആശ ഗിരീഷ്, പി.എൻ. ശിവൻകുട്ടി, ഡോ. പി. വേണുഗോപാൽ, ദീപ്തി സജീവ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണൻ നായർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |