വൈക്കം: വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടി നീരൊഴുക്കിന് സാദ്ധ്യതയൊരുക്കി മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം നൽകാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ കെ.പി.സി.സി സംഘടനകാര്യ ജനറൽ സെക്രട്ടറി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി. ലീലാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മോഹൻ. ഡി. ബാബു, ടി.കെ. വാസുദേവൻ, പി.ഡി. ഉണ്ണി, എം.കെ. ഷിബു, അബ്ദുൾ സലാം റാവുത്തർ, പി.വി. പ്രസാദ്, ജെയ്‌ജോൺ പേരയിൽ, ബി. അനിൽകുമാർ, പ്രീത രാജേഷ്, പി.ടി. സുഭാഷ്, ബിന്ദു ഷാജി, എം. അശോകൻ, പി.എൻ. കിഷോർ കുമാർ, ശിവദാസ് നാരായണൻ, കെ.വി. പ്രകാശൻ, പൊന്നപ്പൻ, പി.ഡി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |