തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ സഹകരണത്തോടെ തകർക്കപ്പെടുന്ന മാനവിക മൂല്യങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. ജി. ഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. റഷ്യ - യുക്രയിൻ യുദ്ധത്തിന്റെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം അസി.പ്രൊഫസർ ഡോ. അമൽ പുല്ലാർക്കാട്ട് ക്ലാസ് നയിച്ചു. വൈസ് പ്രിൻസിപ്പൾ ഡോ.എ.നിഷ, അസി.പ്രൊഫസർമാരായ ഡോ. എൻ. സുമേഷ്, ലിനി മറിയം മാത്യു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |