കോട്ടയം : കോട്ടയത്തെ ക്രിക്കറ്റ് ആരാധകരുടെ ആവേശമായി സിജോമോൻ ജോസഫും, ആദിത്യ ബൈജുവും കെ.സി.എല്ലിന്റെ (കേരള ക്രിക്കറ്റ് ലീഗ്) രണ്ടാം സീസണിൽ ഗ്രൗണ്ടിലിറങ്ങും. ഓൾറൗണ്ടറായ സിജോമോൻ തൃശൂരിന്റെ ക്യാപ്ടൻ കുപ്പായമാണ് അണിയുന്നത്. 5.20 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് സിജോമോനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ കൊച്ചിയ്‌ക്കൊപ്പമായിരുന്നു. ഒരു അർദ്ധ സെഞ്ച്വറിയടക്കം 122 റൺസും, ഒൻപത് വിക്കറ്റുകളും നേടി. ഫാസ്റ്റ് ബൗളറായ ആദിത്യ ആലപ്പി റിപ്പിൾസിനായാണ് ഇറങ്ങുക. ഒന്നര ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. കുമരകം സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |