കോട്ടയം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കരുതൽ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.ആർ അജയ് മുഖ്യപ്രഭാഷണം നടത്തി. ബെന്നി സെബാസ്റ്റ്യൻ, കെ.എസ് അനീഷ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഇ.എസ് ഉഷാദേവി വിശദീകരണം നൽകി. സൈബർ സെൽ എസ്.ഐ ജയചന്ദ്രൻ, സൈബർ സെൽ ഓഫീസർ ജോബിൻ ജെയിംസ് എന്നിവർ സമൂഹമാദ്ധ്യമങ്ങളിലെ സൈബർ തട്ടിപ്പുകളെക്കുറിച്ച് ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |