കുറിച്ചി : ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നു വരുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറിച്ചി മേഖലാ സമര സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ കുറിച്ചി പുത്തൻപള്ളി ജംഗ്ഷനിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സാഹിത്യകാരൻ ജോയി നാലുന്നാക്കൽ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ആർ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വി.ജെ ലാലി, മിനി കെ.ഫിലിപ്പ്, എൻ.കെ ബിജു, ഡോ.ബിനു സചിവോത്തമപുരം, ജിക്കു കുര്യാക്കോസ്, എബി നീലംപേരൂർ, സണ്ണി കുര്യാക്കോസ് ചാമപ്പറമ്പിൽ, എം.ജെ വിനയചന്ദ്രൻ, പി.പി മോഹനൻ, ആർ.മീനാക്ഷി, സി.വി മുരളീധരൻ, എൻ.ഡി ബാലകൃഷ്ണൻ, ഹരികുമാർ മുട്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |