തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് വനിതാവേദിയായ തർജ്ജനിയുടെ പ്രവർത്തനോദ്ഘാടനവും സെമിനാറും നടത്തി. പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. തർജ്ജനി സെക്രട്ടറി കെ.എസ്.ഇന്ദു അധ്യക്ഷത വഹിച്ചു. പി.ജി.ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ 'ആധുനിക സമൂഹം: സ്ത്രീ ശാക്തീകരണവും ഉൾച്ചേർക്കലുകളും' എന്ന വിഷയത്തിൽ കവിയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ട്രാൻസ്‌ജെൻഡർ വിജയരാജമല്ലിക ക്ലാസ് നയിച്ചു. തർജ്ജനി പ്രസിഡന്റ് ഡോ. സൗമ്യ ദാസൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വി. മഞ്ജു, ഡോ. എൻ. ജിസി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥിനികൾ അവതരിപ്പിച്ച പെൺകരുത്ത് ഫ്ലാഷ് മോബും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |