കോട്ടയം : 38 മാസത്തെ ഡി.എ കുടിശിക കവർന്നെടുത്തുള്ള പ്രഖ്യാപനം വഞ്ചനയാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ. സംസ്ഥാന ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കും 2022 ജൂലായ് മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസം 3 ശതമാനം മൂന്ന് വർഷം കഴിഞ്ഞ് പ്രഖ്യാപിച്ചത് 38 മാസത്തെ കുടിശിക പെൻഷൻകാരിൽ നിന്നും ജീവനക്കാരിൽ നിന്നും കവർന്നെടുത്ത് കൊണ്ടാണെന്നും ഇത് പിണറായി സർക്കാരിന്റെ ചതിയുടെ തനിയാവർത്തനമെന്നും കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ പറഞ്ഞു. പെൻഷൻകാരോടുള്ള സർക്കാരിന്റെ വിവേചനം അവനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |