പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം സമ്മേളനം ഡോ.സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എ
ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ഓഫീസ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപുര അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലോപ്പസ് മാത്യു, ജോർജുകുട്ടി ആഗസ്തി, സണ്ണി വടക്കേ മുളഞ്ഞാൽ, ജാൻസ് വയലികുന്നേൽ, സോജൻ ആലക്കുളം ജോസ് കാനാട്ട്, , തോമസ് കട്ടക്കൽ, സാജു പുല്ലാട്ട്,ജോഷി മൂഴിയാങ്കൽ,പഞ്ചായത്ത് മെമ്പർ റെജി ഷാജി, റോയ് വിളക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |