കോട്ടയം: നാഗമ്പടം റെയിൽവേ സ്‌റ്റേഷനിൽ നിന്നു ചിങ്ങവനത്തേയ്ക്ക് ഗോതമ്പുമായി പോയ ലോറിയിൽ നിന്നു കെട്ടുപൊട്ടി ഗോതമ്പ് ചാക്കുകൾ റോഡിലേക്കു വീണു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഗുഡ് ഷെഡിൽ എത്തിയ ട്രെയിനിൽ നിന്നും രാവിലെ മുതൽ ലോറികളിൽ ഗോതമ്പ് ചിങ്ങവനത്തേയ്ക്ക് കൊണ്ടുപോയിരുന്നു. ഇതിനിടെ, ഉച്ചയ്ക്ക് ലോഡ് കയറ്റി എത്തിയ ലോറി ഗുഡ് ഷെഡ് റോഡിൽ നിന്നു എം.സി. റോഡിലേക്ക് കയറുമ്പോൾ കെട്ടുപൊട്ടി ചാക്കുകൾ റോഡിലേക്കു വീഴുകയായിരുന്നു. അമ്പതിലേറെ ചാക്കുകൾ വീണതോടെ എം.സി റോഡിൽ ഭാഗിഗമായി ഗതാഗതം സ്തംഭിച്ചു. ഒരു മണിക്കൂറിനു ശേഷം ചാക്കുകൾ
ലോറിയിലേക്ക് തിരികെ കയറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |