കാഞ്ഞിരപ്പള്ളി : കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം
ചെയ്തു. കാടിറങ്ങുന്ന മൃഗങ്ങളെ വെടിവച്ചുകൊല്ലാൻ കേന്ദ്ര, സംസ്ഥാന നിയമങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണിമല മണ്ഡലം പ്രസിഡന്റ് ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോയിഎബ്രഹാം, സി.വി.തോമസുകുട്ടി, ജയ്സൺ ജോസഫ്, തോമസ് കുന്നപ്പള്ളി, ടോമിഡോമിനിക്, പി.സി.മാത്യു, അജിത് മുതിരമല, അഭിലാഷ് ചുഴികുന്നേൽ എന്നിവർ പ്രസംഗിച്ചു. ലാജി മാടത്താനിക്കുന്നേൽ, ജോയി മുണ്ടാമ്പള്ളി, ജോൺസി തോമസ്, ജോഷി പുളിച്ചമാക്കൽ, ടി.വി.രാജേഷ്, അബ്രഹാം മാത്യു, ഒ.ജെ.വർഗീസ്, സി.ടി.തോമസ് തുടങ്ങിയർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |