വൈക്കം : പെൻഷൻകാർക്ക് ക്ഷാമാശ്വാസം എത്രയും വേഗം വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വെച്ചൂർ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഇടയാഴം എൻ. എസ്.എസ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ഡി.ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ.സഹജൻ, ജില്ലാ പ്രസിഡന്റ് പി.കെ.മണിലാൽ, ഇ.എൻ.ഹർഷകുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ, എം.കെ.ശ്രീരാമചന്ദ്രൻ, ഷീല അക്കരപ്പാടം, ബി.ഐ.പ്രദീപ്കുമാർ, സി.അജയകുമാർ, കെ.എൻ.രമേശൻ, എം.രഘു, വി.റ്റി.സണ്ണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |