കോട്ടയം : ശരണ്യ സ്വയംതൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി യോഗം 27 അപേക്ഷകൾക്ക് അംഗീകാരം നൽകി.
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ, ഭർത്താവ് മരിച്ച സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ ഭർത്താവിനെ കാണാതാകുകയോ ചെയ്തവർ, 30 വയസ് കഴിഞ്ഞ അവിവാഹിത വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താവുള്ള വനിതകൾ എന്നിവർക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി 50 ശതമാനം സബ്‌സിഡിയോടെ 50,000 രൂപ പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതി. ആടുവളർത്തൽ, കോഴിവളർത്തൽ, തയ്യൽ യൂണിറ്റ്, ഉച്ചഭക്ഷണവിതരണം, ബേക്കറി സ്റ്റോർ, തട്ടുകട,അച്ചാർ നിർമാണ യൂണിറ്റ്, സ്റ്റേഷനറി, ക്ലീനിംഗ് പ്രൊഡക്ട്സ്, ഫാസ്റ്റ് ഫുഡ്, പലചരക്കുകട സംരംഭങ്ങൾ തുടങ്ങുന്നതിനാണ് അപേക്ഷ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |