
ളാക്കാട്ടൂർ : രഞ്ജിനി ശ്ലോകരംഗം വാർഷികം ളാക്കാട്ടൂർ ശാന്തിഭവനം വി.എ.പുരുഷോത്തമൻനായരുടെ വീട്ടിൽ പ്രൊഫ.ശ്രീലകം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മലയാള ബ്രാഹ്മണസമാജം സംസ്ഥാനപ്രസിഡന്റ് ടി.വി.നാരായണശർമ അദ്ധ്യക്ഷത വഹിച്ചു. നവതി പിന്നിട്ട വി.എ.പുരുഷോത്തമൻനായരെ അഡ്വ.കെ.എ.പ്രസാദ്, മീനടം ഉണ്ണികൃഷ്ണൻ എന്നിവർ പൊന്നാട അണിയിച്ചു. എസ്.ആർ.നായർ കിടങ്ങൂർ മംഗളപത്രം നൽകി. പ്രൊഫ.സി.എൻ.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. പി.ആർ.പുരുഷോത്തമൻപിള്ള വെളിയന്നൂർ, പ്രൊഫ.എൻ.രഘുദേവ്, അഡ്വ.എസ്.ആർ.സുരേന്ദ്രൻ, അഡ്വ.ടിമ്പിൾ കോട്ടയം, മധുസൂദനശർമ മാലം, പദ്മനാഭൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |