
കോട്ടയം: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി. ആശ്രയയും വൈസ് മെൻ ക്ലബ് ഒഫ് കോട്ടയവും മണർകാട് കെ.പി.എൽ പാട്ടുപുര ഓർക്കസ്ട്ര മണർകാടും ചേർന്ന് 154 വൃക്കരോഗികൾക്ക് സഹായം നൽകി. ജില്ലാ പഞ്ചായത്തംഗം പ്രൊഫ.ഡോ.റോസമ്മ സോണി ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ആശ്രയ മാനേജർ സിസ്റ്റർ ശ്ലോമ്മോ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ.എ.ശോഭ, അബ്രാഹാം പി.മാത്യു, ജോർജ് സഖറിയ, മാത്യു ജേക്കബ്, ജോയി സി.ചെറിയാൻ, ദായി ടി. അബ്രാഹാം, എം.സി ചെറിയാൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |