
വൈക്കം: വൈക്കം സഹൃദയ വേദിയുടെ മൂന്നാം വാർഷികാഘോഷം വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സിനിമാ നടൻ ചെമ്പിൽ അശോകൻ ഉദ്ഘാടനം ചെയ്തു. സഹൃദയ വേദി പ്രസിഡന്റ് അഡ്വ.എം .എസ്.കലേഷ് അദ്ധ്യക്ഷത വഹിച്ചു. ആർ.സുരേഷ്, രേണുക രതീഷ്, പി.സോമൻപിള്ള, ലേഖ ശ്രീകുമാർ, സാബു വർഗീസ്, ഉഷ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ആർ സുരേഷ്, പി. സോമൻ പിള്ള (രക്ഷാധികാരികൾ), അഡ്വ. എം.എസ്. കലേഷ് (പ്രസിഡന്റ്), കെ. രാധാകൃഷ്ണൻ (സെക്രട്ടറി ), ഉഷ ജനാർദ്ദനൻ (വൈസ് പ്രസിഡന്റ്), കനക ജയകുമാർ (ട്രഷറർ),സാബു വർഗീസ് (ജോ. സെക്രട്ടറി), എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |