
പള്ളിക്കത്തോട് : ഇളമ്പള്ളി ഗവ.യു.പി സ്‌കൂളിൽ കഴിഞ്ഞ ദിവസം രാത്രി അക്രമം നടത്തിയത് പൂർവവിദ്യാർത്ഥികളാണെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ രക്ഷിതാക്കളും സ്‌കൂൾ പി.ടി.എയും തമ്മിൽ സംസാരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയതിനെത്തുടർന്ന് സ്‌കൂൾ അധികൃതർ പള്ളിക്കത്തോട് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചു. ജനലുകളും വാതിലുകളുമടക്കം അടിച്ചുതകർത്തിരുന്നു. കുട്ടികളുടെ പച്ചക്കറിത്തോട്ടവും നശിപ്പിച്ചു. വൈകുന്നേരങ്ങളിൽ സ്‌കൂൾ ഗ്രൗണ്ടിൽപതിവായി പന്തുകളിക്കുന്നവരായിരുന്നു ഈ കുട്ടികൾ. സ്‌കൂൾ അധികൃതർ ഇത് ചോദ്യം ചെയ്യുകയും കളി വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |