
കോട്ടയം : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുര്യാക്കോസ് ഏലിയാസ് കോളേജ് മാന്നാനം, ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ബേക്കർ വിദ്യാപത് സീനിയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സാത്വിക എസ് ഒന്നാം സ്ഥാനവും, കോട്ടയം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയ റബർബോർഡിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആർ. ഗൗരിശങ്കർ രണ്ടാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എസ്.അനന്യ ഒന്നാം സ്ഥാനവും, സെന്റ് ജോസഫ് സി.ജി.എച്ച്.എസ്.എസിലെ കോഹില ശ്രീ രണ്ടാം സ്ഥാനവും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |