
കോട്ടയം : കാഞ്ഞിരപ്പള്ളിയുടെ വികസന സ്വപ്നങ്ങൾ പങ്കുവെച്ച് സ്റ്റുഡന്റ്‌സ് സഭ. കങ്ങഴ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നടത്തിയ സഭയിൽ അൻപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം അദ്ധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കെ. പി. ടോംസൺ, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ റോഷണ അലികുഞ്ഞ് എന്നിവർ മുഖ്യാതിഥികളായിരുന്നു. തോമസ് വെട്ടുവേലി, സിറിൽ തോമസ്, പി.ടി അനൂപ്, ശ്രീജിഷ കിരൺ, ഗോപകുമാർ, ജോജി തോമസ്, ഡോ. സതീഷ് കുമാർ, പ്രിൻസിപ്പൽ ഡോ. രമേശ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |