
പാലാ : സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലസാഹിത്യ ചർച്ച സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിതാ അനിൽ ഉദ്ഘാടനം ചെയ്തു. ഡി.ശ്രീദേവി രചിച്ച 'ശലഭമഴ' എന്ന ബാലസാഹിത്യ കൃതിയെ അടിസ്ഥാനമാക്കി ഡോ.മിനി സെബാസ്റ്റ്യൻ പ്രബന്ധം അവതരിപ്പിച്ചു. സമിതി പ്രസിഡന്റ് രവി പുലിയന്നൂർ അദ്ധ്യക്ഷതവഹിച്ചു. ജോണി ജെ.പ്ലാത്തോട്ടം, തോമസ് മൂന്നാനപ്പള്ളി, ടോമി മാങ്കൂട്ടം, സുബ്രഹ്മണ്യൻ നമ്പൂതിരി, ജോസ് മംഗലശ്ശേരി, ശിവദാസ് പുലിയന്നൂർ, ജയനാരായണൻ, വി.എം അബ്ദുള്ളാഖാൻ, പി.എസ് മധുസൂദനൻ, രാജു അരീക്കര, അപ്പുക്കുട്ടൻ വള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |