
കോട്ടയം : എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ ക്യാമ്പസിലെ പഠന വകുപ്പുകളിലെയും മികച്ച മാഗസിനുള്ള പ്രൊഫ. യു.ആർ. അനന്തമൂർത്തി പുരസ്‌കാരത്തിന് ഡിസംബർ ആറിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2024 - 25 അദ്ധ്യയന വർഷത്തെ മാഗസിനുകളുടെ മൂന്നു പകർപ്പുകൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പമാണ് സമർപ്പിക്കേണ്ടത്. സർവകലാശാലയിലെ പഠന വകുപ്പുകളിലെ മാഗസിനുകൾ നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം.
വിലാസം : ഡയറക്ടർ, ഡയറക്ടറേറ്റ് ഒഫ് സ്റ്റുഡന്റ് വെൻഫെയർ, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ, കോട്ടയം686560.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |