
വൈക്കം : പെൻഷൻ പരിഷ്‌കരണത്തിനുള്ള നടപടികൾ സ്വീകരിക്കാതെയും, ക്ഷാമാശ്വാസ കുടിശിക അനുവദിക്കാതെയും സർവീസ് പെൻഷൻകാരെ സർക്കാർ വഞ്ചിക്കുകയാണെന്ന് കെ.എസ്.എസ്.പി.എ തലയാഴം മണ്ഡലം വാർഷിക സമ്മേളനം. സംസ്ഥാന കമ്മിറ്റിയംഗം എം.കെ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റിയംഗം ഇ.എൻ.ഹർഷകുമാർ നവാഗതരെ സ്വീകരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പോപ്പി, കെ.എസ്.എസ്.പി.എ ജില്ലാ ട്രഷറർ സി.സുരേഷ്‌കുമാർ, നിയോജക മണ്ഡലം സെക്രട്ടറി സി.അജയകുമാർ, മണ്ഡലം സെക്രട്ടറി ടി.സി.ദേവദാസ്, പി.ജെ.ബോബൻ, സി.ഉത്തമൻ, ജി.സുരേഷ് ബാബു, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |