
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ജില്ലയിൽ വോട്ടവകാശവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്യാമ്പയിൻ ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർബന്ധമായ വിവരങ്ങളും വോട്ടിംഗ് നടപടിക്രമങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഏഴ് വരെ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളിലും, സംരംഭങ്ങളിലും, സ്ഥാപനങ്ങളിലുമാണ് ക്യാമ്പയിൻ നടക്കുന്നത്. ഈ കാലയളവിൽ ഓരോ അയൽക്കൂട്ടങ്ങളിലും വോട്ടർമാർക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ നൽകുന്നതിനായി പ്രതിജ്ഞ, ചർച്ചകൾ എന്നിവ ഉൾപ്പെടുന്ന ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ വ്യാപകമായ യൂണിറ്റ് ശൃംഖല ഉപയോഗപ്പെടുത്തി ജില്ലയിലെ കൂടുതൽ കുടുംബങ്ങളിലേക്കും വോട്ടവകാശ ബോധവൽക്കരണം എത്തിക്കാനാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |