കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ പോളിംഗ് സെന്ററുകളിലെ ഉദ്യോഗസ്ഥർക്ക് ഭക്ഷണവിതരണം ചെയ്‌ത് കുടുംബശ്രീ യൂണിറ്റുകൾ ലാഭമായി നേടിയത് 13 ലക്ഷം രൂപ. രണ്ട് ദിവസങ്ങളിലായി നടത്തിയ ഭക്ഷണവിതരണത്തിലൂടെയാണ് ഇത്രയും വരുമാനം കിട്ടിയത്.
ജില്ലയിലെ വിവിധ സി.ഡി.എസുകളുടെയും അവയുടെ കീഴിൽ പ്രവർത്തിക്കുന്ന കഫെ കാറ്ററിംഗ് ഭക്ഷ്യ യൂണിറ്റുകളുടെയും സംയുക്ത നേതൃത്വത്തിലാണ് പോളിംഗ് കേന്ദ്രങ്ങൾക്ക് സമീപം ഭക്ഷ്യ സ്റ്റാളുകൾ ഒരുക്കിയത്. ഹരിതചട്ടം പാലിച്ചുള്ള പരിസ്ഥിതി സൗഹൃദ രീതിയിലാണ് മെനുവും ഭക്ഷണവിതരണ ക്രമവും സി.ഡി.എസ് തലത്തിൽ മുൻകൂട്ടി ക്രമീകരിച്ചത്.
തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ഓരോ പോളിംഗ് ബൂത്തിലേക്കും ഭക്ഷണം സമയബന്ധിതമായി എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട സി.ഡി.എസുകളെ ഏൽപ്പിച്ചിരുന്നു. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കിയായിരുന്നു ഭക്ഷണവിതരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |