
കടുത്തുരുത്തി : കെ.എസ്.എസ്.പി.യു കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം നടത്തി. ഓൾ ഇന്ത്യ ഇൻഷ്വറൻസ് പെൻഷണേഴ്‌സ് യൂണിയൻ വർക്കിംഗ് കമ്മറ്റി അംഗം എം.യു.തോമസ് ഉദ്ഘാടനം ചെയ്തു. വ്യവസ്ഥാപിത പെൻഷൻ ഇല്ലാതാക്കി എൻ.പി.എസും, യു.പി.എസും കൊണ്ടുവന്നിട്ടും പെൻഷന്റെ കാര്യത്തിൽ യാതൊരു വ്യക്തതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ ടി.കെ ഗോപി, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു.ചന്ദ്രശേഖരൻ, സി.കെ. അന്നമ്മ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.പത്രോസ്, ട്രഷറർ കെ.ടി.പവിത്രൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
