
തെങ്ങണ: തെങ്ങണയിൽ പൊതു ടോയ്‌ലെറ്റ് സ്ഥാപിക്കണമെന്ന് തെങ്ങണ സാനിറ്റേഷൻ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ആർ.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ അനിൽകുമാർ, സുനിൽ ചിറത്തലക്കൽ, തോമസ് കെ.മാറാട്ടുകളം എന്നിവർ പങ്കെടുത്തു. 2026- 27 കാലഘട്ടത്തിലെ ഭാരവാഹികളായി ആർ.സലിംകുമാർ (പ്രസിഡന്റ്), ബഷീർ പറപ്പള്ളി, തോമസ് തേനാടി (വൈസ് പ്രസിഡന്റുമാർ), കെ.എൻ രാജൻ (സെക്രട്ടറി), കെ.എസ് ശശികല, അരുൺ കുമാർ ഓതറ (ജോയിന്റ് സെക്രട്ടറിമാർ), സുനിൽ ചിറത്തലക്കൽ (ട്രഷറർ) എന്നിവരെയും 16 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |