
കോട്ടയം : ഏന്തയാർ ജെ.ജെ മർഫി മെമ്മോറിയൽ ഹൈസ്‌കൂൾ, കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്‌കൂൾ എന്നിവടങ്ങിലെ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആർ രാജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർമാരായ ജോസ് ജോസഫ്, ടോം എബ്രഹാം, സ്‌കൂൾ മാനേജർ ഫാ.ജോസഫ് വടക്കേമംഗലത്ത്, പി.ടി.എ പ്രതിനിധികൾ, മെമ്പർമാരായ ആന്റണി കടപ്ലാക്കൽ, സോബിൻ, അനു ഷിജു എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സാൻന്ദ്രാ സെബാസ്റ്റ്യൻ, അസിസ്റ്റന്റുമാരായ കെ.എ നവാസ്, ജോൺസൺ കുരുവിള, ഫെസിലിറ്റേറ്റർ അഖിൽ ജോർജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
