SignIn
Kerala Kaumudi Online
Friday, 24 April 2026 9.59 PM IST

വരണം ബംഗളൂരുവിന് കൂടുതൽ ട്രെയിൻ

Increase Font Size Decrease Font Size Print Page
train

കോട്ടയം : ഐ.ടി ജീവനക്കാരടക്കം ബംഗളൂരുവിനെ ആശ്രയിക്കുന്നവരേറെയുള്ള ജില്ലയ്ക്ക് പ്രയോജനപ്പെടും വിധം കൂടുതൽ ട്രെയിനുകൾ എന്നുവരുമെന്ന കാത്തിരിപ്പിലാണ് യാത്രക്കാർ.പുതുതായി ആരംഭിച്ച മംഗളൂരു എക്സ്പ്രസ് ബംഗളൂരുവിലേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്. ആകെ ഒരു ട്രെയിൻ മാത്രമാണ് ജില്ലയിലൂടെ ബംഗളൂരുവിനുള്ളത്. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ഒന്ന് മംഗളൂരുവരെ മാത്രമേയുള്ളൂ. വെള്ളിയാഴ്ച വൈകിട്ടും ഞായാറാഴ്ച വൈകിട്ടുമാണ് ബംഗളൂരുവിൽ നിന്ന് കോട്ടയത്തേയ്ക്കും തിരിച്ചും യാത്രക്കാർ ഏറെയുള്ളത്. ഐ.ടി ജീവനക്കാർ മാത്രമല്ല വിവിധ വിദ്യാർത്ഥികളും ബംഗളൂരുവിലുണ്ട്. മംഗലാപുരത്തേയ്ക്കുള്ള പുതിയ ട്രെയിൻ വിദ്യാർത്ഥികളടക്കമുള്ളവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ഉപകരിച്ചേക്കും. എന്നാൽ ഒരു ട്രെയിൻ ബംഗളുരുവിനായിരുന്നെങ്കിൽ കൂടുതൽ പ്രയോജനപ്പെടുമായിരുന്നുവെന്നാണ് അഭിപ്രായം.

സ്വകാര്യ ബസുകളിൽ കൊള്ള

ട്രെയിനുകളുടെ കുറവ് മൂലം സ്വകാര്യ ബസുകളുടെ കൊള്ളയ്ക്ക് തലവയ്‌ക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ആൾ കൂടുമ്പോൾ ടിക്കറ്റിന് കഴുത്തറപ്പൻ ചാർജാണ് ഈടാക്കുന്നത്. ആളുകൾ കൂടിയതോടെ കോട്ടയത്ത് നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ എണ്ണവും കൂടി. ഈ സാദ്ധ്യത റെയിൽവേ പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകുന്നുണ്ട്.

കാര്യം നിസാരം

പുതിയതായി ആരംഭിച്ച ട്രെയിൻ ബംഗളൂരുവിലേയ്ക്ക് നീട്ടണം

 എറണാകുളം - ബംഗളൂരു ഇന്റർസിറ്റികോട്ടയത്തേയ്ക്ക് നീട്ടണം

വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പ്രയോജനകരം

'' യാത്രാ ക്ളേശം പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തും. പുതിയ ട്രെയിനുകൾക്ക് ജില്ലയിൽ കൂടുതൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പട്ടിട്ടുണ്ട്.

-ഫ്രാൻസിസ് ജോർജ് എം.പി

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.