
കോട്ടയം: സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള അഭിപ്രായ സംഘട്ടനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തവയാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ബന്ധപ്പെട്ട് നിയമസഭകളിൽ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്ന സംഭവങ്ങളാണ്. സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും അഭിപ്രായ സംഘട്ടനങ്ങൾ തുടരുന്ന സാഹചര്യത്തിൽ പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് ലോക്‌സഭാ സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
