
ചങ്ങനാശേരി : സംസ്ഥാന ബഡ്ജറ്റിൽ അവഗണിച്ചതിനെതിരെ നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ആലപ്പുഴ കളക്ടറേറ്റിലയ്ക്ക് കർഷക മാർച്ചും ധർണയും നടത്തി. രക്ഷാധികാരി വി.ജെ ലാലി മാർച്ച് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സി.വി.രാജീവ്, ടിബിൻ ജോസഫ്, ജി.സൂരജ്, സോണിച്ചൻ, പി.ആർ സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ, വേലായുധൻ നായർ, കെ.ബി മോഹനൻ, ജോസ് കാവനാട്, റോയി ഊരാംവേലിൽ, ശർമ്മ വാലടി, ഷാജി, ഇ.ആർ രാധാകൃഷ്ണപിള്ള, കാർത്തികേയൻ കൈനകരി, പി.എസ് വേണു, മാത്യൂ തോമസ്, സ്റ്റീഫൻ, സുനിൽകുമാർ, ഡൊമിനിക്, വിമൽ റോയി, കുര്യാക്കോസ്, അനീഷ് തകഴി, ബൈജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
